കരുണാകരനെ ചതിച്ചത് നരസിംഹറാവു: കെ.മുരളീധരൻtimely news image

ചാരക്കേസ് വിഷയത്തിൽ കെ.കരുണാകരനെ  നരസിംഹറാവുവാണ് ചതിച്ചതെന്നു കെ.മുരളീധരൻ. കരുണാകരന്‍റെ രാജിക്കായി സമ്മർദം ചെലുത്തിയതു നരസിംഹറാവുവാണ്. ചാരക്കേസിൽ കരുണാകരൻ ഏറെ മാനസിക പീഡനം അനുഭവിച്ചു. നീതി ലഭിക്കാതെയാണ് അദ്ദേഹം മരണപ്പെട്ടത്. എന്നാൽ ഈ കേസിൽ ഗൂഡാലോചനയുണ്ടെന്നതിനു തന്‍റെ പക്കൽ തെളിവില്ലെന്നും മുരളീധകരൻ പറഞ്ഞു. ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്നത്തെ സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്. നിഷ്‌പക്ഷമായി കേസ് നടത്തിയിട്ടുള്ള വ്യക്തിയാണ് ഡികെ ജെയ്ൻ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.  ചാരക്കേസിനെ തുടർന്ന് കരുണാകരനെ പല സ്ഥലങ്ങളിലും കൂവി അപമാനിക്കുന്ന സഹാചര്യങ്ങൾ പോലുമുണ്ടായിട്ടുണ്ട്. വേദനയോടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും നാടിനും പാർട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്‌ത കരുണാകരനെതിരേയാണ് രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന കുറ്റം ചാർത്തി ഇറക്കിവിട്ടത്. ഈ വിധി അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിലെ ചാർ‌ജ് ഷീറ്റ് തെറ്റായിരുന്നുവെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. എങ്ങനെയാണ് ഈ കേസ് ഉണ്ടായത് എന്നടതക്കമുള്ള കാര്യങ്ങൾ ജുഡീഷ്യൽ സമിതി അന്വേഷിച്ച് സത്യങ്ങള പുറത്ത് കൊണ്ട് വരും. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌പരിഹാരം നൽകണമെന്നാണല്ലോ വിധി. അദ്ദേഹം തെറ്റ് ചെയ്യാത്തതു കൊണ്ടാണല്ലോ കോടതി ഇങ്ങനെ വിധി പറഞ്ഞതെന്നും മുരളീധരൻ. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി തീരുമാനിച്ചു കഴിഞ്ഞു. ഇനി ഇതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. അപ്പോൾ ഏതൊക്കെ ഘടകങ്ങൾ പ്രവർത്തിച്ചു എന്നു വ്യക്തത വരും. നമ്പി നാരായണന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Kerala

Gulf


National

International