അമരാവതിയില്‍ ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം.ജനങ്ങള്‍ ഭീതിയില്‍.timely news image

ഇടുക്കി-കുമളിക്ക് സമീപം ജനങ്ങള്‍ പുലി ഭീതിയില്‍. അമരാവതി ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തു നായയെ കൊന്നതോടെ ഇവിടുത്തെ ജനങ്ങള്‍ ജീവഭയത്തിലാണ് കഴിയുന്നത്. ജനങ്ങളുടെ പരാതിയില്‍ സുരക്ഷയെക്കരുതി പുലിയെ പിടിക്കാന്‍ കെണിയൊരുക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കി. കുറച്ചു ദിവസങ്ങളായി അമരാവതിയില്‍ ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്. . കഴിഞ്ഞ ദിവസം രാത്രിയില്‍ ഇറങ്ങിയ പുലി നാലാംമൈല്‍ സ്വദേശിയായ ഇഞ്ചപ്പാറയ്ക്കല്‍ ബിനോയിയുടെ വളര്‍ത്തു നായയെ കൊന്നത് രാത്രി പുറത്തിറങ്ങാനും വീട്ടിനുളളില്‍ കഴിയാന്‍ പോലും ആളുകളില്‍ ഭയം ഉണ്ടാക്കിയിരിക്കയാണ്. കാലിത്തൊഴുത്തിന് സമീപത്തായി കെട്ടിയിട്ടിരുന്ന നായയുടെ തല മാത്രമാണ് ശേഷിച്ചിരുന്നത്. നേരത്തെയും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഇഞ്ചപ്പാറയ്ക്കല്‍ ബിനോയ് പറയുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ വനം വകുപ്പ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് സ്ഥലത്ത് പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിതീകരിക്കുകയും ചെയ്തു.  പുറത്തേക്ക് എന്താവശ്യത്തിന് പോകണമെങ്കിലും വനത്തോട് ചേര്‍ന്നുളള ചെറിയ വഴികളാണ് ഇവിടെ സഞ്ചാരത്തിനായി ഉളളത്. പകല്‍ സമയത്തും പുറത്തിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കും എന്ന അവസ്ഥയാണ് ഇവിടെയുളളത്.സന്ധ്യയായാല്‍ പ്രദേശത്ത് വെളിച്ചക്കുറവുളളതും ഇരുട്ടിക്കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങാനും ജോലി കഴിഞ്ഞ് പുറത്തേക്കു വരുന്നതിനും തടസ്സം സൃഷിടിക്കുന്നുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പെട്രോളിങ് നടത്താനും, ക്യാമറ ട്രാപ്പ് ഉള്‍പ്പെടെ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. വൈകാതെ പ്രദേശത്ത് കെണി സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മേഖലയില്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.Kerala

Gulf


National

International