ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയുംtimely news image

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. തൊടുപുഴ നാലാം അഡീഷ്ണല്‍ കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. തൊടുപുഴ വെള്ളിയാമറ്റം കീറ്റില്ലംകരിയില്‍ കൊച്ചുപുരയ്ക്കല്‍ ജയേഷ് ജോസഫിനെ(38)യാണ്  ഭാര്യ അനിതയെന്ന് വിളിക്കുന്ന ശ്രീജ(33)യെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷവിധിച്ചത്.    2014 മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയേഷും ഭാര്യയും താമസിച്ചിരുന്ന ഞരളംപുഴ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസിയായ സ്ത്രീയുമായി ജയേഷിനുണ്ടായിരുന്ന ബന്ധമാണ് കുടുബകലഹത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവത്തെക്കുറിച്ച് സ്ത്രീയുമായുള്ള ബന്ധത്തെചൊല്ലി ജയേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് അനിത സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് കയറിപ്പോയി. അനിതയെ പിന്തുടര്‍ന്ന ജയേഷ് റബ്ബര്‍ തോട്ടത്തില്‍ വെച്ച് വീണ്ടും ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന്  അനിതയുടെ കഴുത്തില്‍ കിടന്നിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കൊലക്ക് ശേഷം പ്രതി സ്വന്തം വീട്ടിലെ അടുപ്പില്‍ ഷാള്‍ കത്തിച്ചുകളയുകയും ചെയ്തു. പിന്നീട് വൈകീട്ട് 6മണിക്ക് ്േശഷം  അനിതയെ കാണ്‍മാനില്ലെന്ന് കാട്ടി പ്രതി ജയേഷ് കാഞ്ഞാര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. നാട്ടുകാര്‍ക്കൊപ്പം അന്വേഷണം നടത്താനും ജയേഷ് കൂടെനിന്നിരുന്നു. അന്നേദിവസം പകല്‍ 2.30ക്ക് പ്രതി കേസിലെ മറ്റൊരു സാക്ഷിയായ സ്ത്രീയെ വിളിച്ച് അനിതയെ കാണാനില്ലെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി തന്നെയാണ് അനിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്. അന്നത്തെ കാഞ്ഞാര്‍ സി ഐ ആയിരുന്ന പയസ് ജോര്‍ജാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ ചാര്‍ജ് നല്‍കിയത്. പ്രോസിതക്യൂഷന് വേണ്ടി അഡിഷ്ണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എബി ഡി കോലോത്ത് ഹാജരായി.Kerala

Gulf


National

International