ഹജ്ജ് കമ്മറ്റി ചെയര്‍മാന് മലനാടിന്റെ ആദരംtimely news image

  മുരിക്കാശ്ശേരി : മര്‍കസ് സ്ഥാപനങ്ങളുടെ മേധാവിയും, പുതിയ ഹജ്ജ്കമ്മറ്റി ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി.ഹജ്ജ് കമ്മറ്റി ചെയര്‍മാനായി നിയമിതനായ ശേഷം പ്രഥമ സന്ദര്‍ശന വേളയില്‍  പ്രളയബാധിത മേഖലകളായ കീരിത്തോട്,ചേലച്ചുവട്, കരിമ്പന്‍,മുരിക്കാശ്ശേരി,  തുടങ്ങിയ മേഖലകളില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.  തുടര്‍ന്ന് പതിനൊന്നുമണിക്ക് മുരിക്കാശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ എത്തിയ ചെയര്‍ മാന് ഊഷ്മളമായ സ്വീകരമാണ് സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയത്. സ്വീകരണച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. നോബിള്‍ ജോസഫ് ചെയര്മാന് ഉപഹാരം സമര്‍പ്പിക്കുകയും, പഞ്ചായത്ത് മെമ്പര്‍ പ്രദീപ് പൊന്നാടയണിയിച്ചും  അദ്ദേഹത്തെ ആദരിച്ചു. തുടര്‍ന്നുള്ള ചടങ്ങില്‍  ഇക്കാലഘട്ടത്തില്‍    വിദ്യാഭ്യാസം കരസ്ഥമാക്കല്‍ അനിവാര്യമാണെന്നും, അദ്ധ്യാപകര്‍ സമൂഹത്തിനായി അര്‍പ്പണബോധമുള്ളവരായിത്തീരുകയും നല്ലൊരു സമൂഹത്തിന്റെ വീണ്ടെടുപ്പില്‍  പങ്കാളികളാവുകയും വേണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.  വിദ്യാര്‍ത്ഥികള്‍ക്ക് മധുരവിതരണവും നടത്തുകയും ആധുനികസൗകര്യങ്ങളോട് കൂടി പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുമെന്നും അറിയിച്ചു  . മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കൂടിയ അനുമോദനച്ചടങ്ങില്‍   ഷഹബാസ് സഖാഫി സ്വാഗതവും അഷറഫ് അഹ്‌സനി, നൗഫല്‍ മിസ്ബാഹി എന്നിവര്‍ ആശംസയും  സ്‌കൂള്‍ ലീഡര്‍ ഷാനിദ് നന്ദിയും രേഖപ്പെടുത്തി.Kerala

Gulf


National

International