സി പി എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അസഭ്യ വര്ഷം സോഷ്യൽ മീഡിയയിൽ വൈറലായി ;ഒടുവിൽ നേതാവ് മാപ്പു പറഞ്ഞു . ഭീഷണിക്കെതിരെ കുടുംബ യോഗം രംഗത്ത് ..timely news image

        ഇടുക്കി :∙ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കപ്പയും മീനും നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയ്ക്കു നേരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ അസഭ്യവർഷവും ഭീഷണിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടിയിലെ ചില എതിർ ഗ്രൂപ്പുകാർ നേതാവിന്റെ ഫോൺ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പിങ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ചുകൊടുത്തതോടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹോട്ടലുമയോടു ക്ഷമ ചോദിച്ച് തടിയൂരി.    സിപിഎം നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ പ്രവർത്തകർക്ക് സൗജന്യമായി ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ചാണു ചെറുതോണിയിലെ ഹോട്ടൽ ഉടമയെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദ്യം അസഭ്യം പറഞ്ഞത്. ഇടുക്കി അണക്കെട്ടു തുറന്ന വേളയിലായിരുന്നു സംഭവം. ഇതിനിടെ ഫോൺ കട്ടായി. തുടർന്ന് നേതാവ്, ഹോട്ടലുടമയെ തിരിച്ചു വിളിച്ചു. ഫോൺ കട്ട് ചെയ്താൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഹോട്ടൽ തുറക്കണോ വേണ്ടയോയെന്നു താൻ തീരുമാനിക്കുമെന്നും പ്രമാണിത്തം കാട്ടരുതെന്നും നേതാവ് പറഞ്ഞു. 15 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കണമെന്നും ചോദിക്കുന്ന പണം നൽകുമെന്നും സൗജന്യം സിപിഎമ്മിന് ആവശ്യമില്ലെന്നും ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു. എവിടെ പോയി ഒളിച്ചാലും വാഹനവുമായി വരുമെന്നും സൂക്ഷിച്ചോയെന്നും പറഞ്ഞാണു നേതാവ് ഫോൺ കട്ട് ചെയ്തത്. പാർട്ടി നടത്തിയ ശുചീകരണ പ്രവർത്തനത്തിനിടെ മരംവെട്ടു തൊഴിലാളികളെ അസഭ്യം പറഞ്ഞതിന് ഇതേ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനു പൊതിരെ തല്ലു കിട്ടിയിരുന്നു. ഹോട്ടലുടമയുടെ  പിതാവ്  ഹൈറേഞ്ചിലെ പൊതുസമ്മതനായ  വ്യക്തിയായിരുന്നു . ആദ്ദേഹം ജീവിച്ചിരുന്ന കാലത്തു എവിടെ നിന്നോ ഇടുക്കിയിൽ വന്ന  ഇപ്പോഴത്തെ ജില്ലാ സെക്രെട്ടറിയറ്റ് അംഗം  അദ്ദേഹത്തിന്റെ  മുന്നിൽ വിനയത്തോടെ നിന്നിരുന്നുവത്രെ .ജില്ലാ നേതാവായതോടെ ആരെയും തല്ലുകയും അസഭ്യം പറയുകയും  എന്നതാണ്  നേതാവിന്റെ ശൈലി .  പിതാവ് മരണമടഞ്ഞതോടെ മകനാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത് .പഴയ കാര്യങ്ങൾ മറന്നാണ്  നേതാവ് യുവാവായ ഹോട്ടൽ ഉടമയെ  ദുരിതാശ്വാസത്തിനു കപ്പയും കറിയും നൽകാത്തതിന്  ചീത്ത വിളിച്ചത് .ജില്ലയിൽ നിന്നുള്ള മന്ത്രിയെ കടത്തിവെട്ടാനാണത്രെ  അസഭ്യവര്ഷത്തിലൂടെ ഇദ്ദേഹം ശ്രമിക്കുന്നത് .   ഇതേ സമയം  കുറവിലങ്ങാട് നിന്ന്  ഇടുക്കിയിൽ കുടിയേറിയ പുരാതന  കുടുംബത്തിന്റെ  പിന് തലമുറക്കാരനെ  സി പി എം നേതാവ് ചീത്ത വിളിച്ചത് കുടുംബയോഗം  ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത് .കുറവിലങ്ങാട്ടു നല്ല സംവിധാനമുള്ള  കുടുംബ യോഗം  ഈ പ്രശനം  ഏറ്റെടുക്കാനുള്ള  നീക്കവും നടക്കുന്നുണ്ട് .പണ്ട് ആശ്രിതനായി നിന്ന്  ഇപ്പോൾ ഭീഷണി പെടുത്തുന്ന നേതാവിനെ അതെ രീതിയിൽ  കൈകാര്യം ചെയ്യണമെന്ന  അഭിപ്രായവും   കുടുംബ യോഗത്തിൽ ഉയർന്നിട്ടുണ്ട് .അടുത്ത ദിവസം  കുറവിലങ്ങാട് ചേരുന്ന  കുടുംബ യോഗം  നേതാക്കളുടെ  യോഗം ഈ വിഷയം ചർച്ച  ചെയ്യാനും  നീക്കമുണ്ട് .Kerala

Gulf


National

International