പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും കൂടുതല്‍ കാലം രാജ്യത്ത് തുടരാന്‍ യുഎഇ അനുമതി നല്‍കി



timely news image

ദുബൈ: പ്രവാസികള്‍ക്ക് ഏറെ സന്തോഷകരമായ തീരുമാനവുമായി യുഎഇ ഭരണകൂടം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് കൂടുതല്‍ കാലം രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. 55 വയസാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് തങ്ങാനുള്ള വിസയാണ് അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്നുകില്‍ 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുണ്ടാകണം. ഈ നിബന്ധനകളില്‍ ഒന്നെങ്കിലും പാലിക്കുന്നവര്‍ക്ക് ഇത്തരം ദീര്‍ഘകാല വിസ അനുവദിക്കാനാണ് തീരുമാനം



Kerala

Gulf


National

International