സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കണം; പുതിയ തീരുമാനവുമായി കുവൈറ്റ് ഭരണകൂടംtimely news image

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു കുവൈറ്റില്‍ പുതിയ നിര്‍ദേശം. സര്‍ക്കാര്‍/ വികസന പദ്ധതികള്‍ക്കു കീഴില്‍ തൊഴിലവസരം എന്ന പദ്ധതിയുമായി മാന്‍പവര്‍ ആന്‍ഡ് ഗവണ്‍മെന്റ് റീസ്ട്രക്ചറിങ് പ്രോഗ്രാം (എംജിആര്‍പി) അധികൃതരാണ് നിര്‍ദേശം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനായി കരാറിലെത്തുന്ന കമ്പനികള്‍, വികസനപദ്ധതികളില്‍ കരാര്‍ ലഭിക്കുന്ന കമ്പനികള്‍ എന്നിവിടങ്ങളില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. എംജിആര്‍പി തയാറാക്കുന്ന ഏകീകൃത സംവിധാനം വഴിയാകും തൊഴില്‍ നല്‍കുക. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന സാധ്യമാകും. സര്‍ക്കാര്‍ കരാര്‍ പദ്ധതികളില്‍ ജോലിചെയ്യുന്നവര്‍ക്കു തൊഴില്‍ സുരക്ഷ ലഭിക്കുന്നതിനൊപ്പം പ്രവൃത്തിപരിചയം വഴി ബദല്‍ ജോലി നേടാനും അവസരം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും ഉദ്യോഗാര്‍ഥികളെ നിശ്ചയിക്കുക.Kerala

Gulf


National

International