കുവൈറ്റ് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി

കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കികൊണ്ട് ആഭ്യന്തരമന്ത്രാലയത്തിെന്റ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈറ്റില്‍ നിര്‍ത്താം. മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി പ്രാദേശിക അറബ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് അടുത്തിടെയായി എല്ലാ തരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. അതേസമയം, അണ്ടര്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയെങ്കിലും ഞായറാഴ്ചയോടെയാണ് പ്രാബല്യത്തിലായത്. അതിനിടെ, ഏതെങ്കിലും വിദേശി കഴിഞ്ഞ ആഴ്ച ഭാര്യക്കും മക്കള്‍ക്കുംവേണ്ടി ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസ ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിച്ചത് മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയാക്കിമാറ്റാന് സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍ പോലുളള കുടുംബത്തിലെ മറ്റുള്ളവര്‍ക്കുളള സന്ദര്‍ശക വിസ, കൊമേഴ്സ്യല്‍ സന്ദര്‍ശക വിസ എന്നിവയുടെയെല്ലാം കാലാവധി ഒരുമാസം തന്നെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Kerala
-
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ്സി (എം) ലെ
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണായി കേരള കോണ്‍ഗ്രസ്സി (എം) ലെ പ്രൊഫ. ജെസ്സി ആന്റണി
Gulf
-
ഖത്തറിലെ സ്കൂളുകളിലെ രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് 1
ദോഹ: ഖത്തറിലെ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷ രജിസ്ട്രേഷന് നടപടികള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 17 വരെയാണ്
National
-
സൈനികരുടെ കുടുംബത്തിന് ഒപ്പമെന്ന് രാഹുൽ ; നടപടിയെടുക്കണമെന്ന്
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്
International
-
ഇരുനില ഭീമൻ എയർബസ് A 380 യും വിടപറയുവാൻ ഒരുങ്ങുന്നു.. ഒരു A 380
വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ അധികമാരും കാണില്ല. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന വിമാനങ്ങളെക്കുറിച്ചോ മോഡലുകളെക്കുറിച്ചോ