എക്‌സിറ്റ് പെര്‍മിറ്റ്: നിയമം നടപ്പാക്കാന്‍ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും നിര്‍ദേശം നല്‍കിtimely news image

ദോഹ: ഖത്തറില്‍ വിദേശികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റ് റദ്ദാക്കുന്ന നിയമം നടപ്പാക്കാനായി തയ്യാറെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഭരണകൂടത്തിന്റെ നിര്‍ദേശം. തൊഴിലുടമകള്‍ക്കായിആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക സെമിനാറിലാണ് നിര്‍ദേശം. എക്‌സിറ്റ് പെര്‍മിറ്റ് നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കാനായാണ് സെമിനാര്‍ സംഘടിപ്പിച്ചത് ആഭ്യന്തര മന്ത്രാലയവും ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയവും ഖത്തര്‍ ചേംബറിന്റെ സഹകരണത്തോടയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സ്വകാര്യ കമ്പനി ഉടമകളും മറ്റ് തൊഴില്‍ ഉടമകളുമാണ് സെമിനാറില്‍ പങ്കെടുത്തത്. നിയമഭേദഗതി നടപ്പിലാക്കാന്‍ തയ്യാറെടുക്കണമെന്ന് അധികൃതര്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. എക്‌സിറ്റ് അനുമതിയില്ലാതെ തന്നെ വിദേശി തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ശേഷം നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയില്‍ നടപ്പാക്കുന്ന നിയമത്തില്‍ പക്ഷെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ വ്യക്തിപരമായ സ്‌പോണ്‍ഷര്‍ഷിപ്പ് എന്നീ വിഭാഗങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇളവില്ല.Kerala

Gulf


National

International