ഡ്യൂട്ടിക്കിടയില്‍ വഴിയില്‍ കൂടി പോകുന്ന പെണ്‍കുട്ടികളെ സ്പര്‍ശിക്കാന്‍ ശ്രമിച്ച് ഹോം ഗാര്‍ഡ്; കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുtimely news image

ഡ്യൂട്ടിക്കിടെ സ്ത്രീകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഫെയ്‌സ്ബുക്കിലടക്കം പ്രചരിക്കുന്നത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഹോം ഗാര്‍ഡ്, സ്ത്രീകളും പെണ്‍കുട്ടികളും അടുത്തെത്തുമ്പോള്‍ കൈവീശി സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാള്‍ സ്പര്‍ശിക്കുമ്പോള്‍ സംശയം തോന്നുന്ന ചില പെണ്‍കുട്ടികള്‍ തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ആ സമയം ഇയാള്‍ ഒന്നുമറിയാത്ത മട്ടില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനടുത്ത് നിന്ന് ആരോ ചിത്രീകരിച്ചതാണ് വീഡിയോ. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ ഹോം ഗാര്‍ഡ് ആണെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് മറുപടി നല്‍കിയത്.Kerala

Gulf


National

International