മൂക്കിലൂടെ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ :തലച്ചോറിലെ മുഴ നീക്കിtimely news image

               കൊച്ചി: യുവാവിന്റെ തലച്ചോറിന്റെ അടിഭാഗത്തു കാണപ്പെട്ട മുഴമൂക്കിലൂടെയുള്ള താക്കോല്‍ദ്വാര ശസ്‌ത്രക്രിയവഴി നീക്കം ചെയ്‌ത് എറണാകുളം ജനറല്‍ ആശുപത്രി അപൂര്‍വ നേട്ടം കൈവരിച്ചു. സംസ്‌ഥാനത്ത്‌ ആദ്യമായാണു ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരം ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. ഇ.എന്‍.ടി. സര്‍ജന്‍ ഡോ. കെ.ജി. സജു, ന്യൂറോ സര്‍ജന്‍ ഡോ. ഡാല്‍വിന്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. <br />വെല്‍ഡിങ്‌ തൊഴിലാളിയായ ആലുവ തോട്ടുമുഖം എരുത്തില്‍പറമ്പ്‌ എ.കെ. ഷാജഹാന്‍ (28 വയസ്‌) ആണ്‌ കാഴ്‌ച തടസം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്‌.  വിശദമായ പരിശോധനയില്‍ തലച്ചോറിന്‌ താഴെ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ 4 സെ.മി. ഓളം വലിപ്പമുള്ള മുഴ കണ്ടെത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ തലയോട്ടി തുറന്നു മുഴ നീക്കം ചെയ്യുന്ന പതിവ്‌ രീതിക്ക്‌ പകരം ന്യൂറോ-ഇ.എന്‍.ടി. സര്‍ജറി വിഭാഗങ്ങളുടെ ഏകോപനത്തില്‍ മൂക്കിലൂടെ മുഴ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ താല്‍ക്കാലികമായി ബന്ധപ്പെട്ട കമ്പനികളില്‍നിന്നു ഇവ കടം വാങ്ങുകയായിരുന്നു.  കഴിഞ്ഞ ഓഗസ്‌റ്റ് 15 നാണു നാലുമണിക്കൂര്‍ ദീര്‍ഘിച്ച, സങ്കീര്‍ണതകള്‍ നിറഞ്ഞതും ഏറെ സൂക്ഷ്‌മവുമായ ശസ്‌ത്രക്രിയ നിര്‍വഹിച്ചത്‌.  അനസ്‌തറ്റിസ്‌റ്റുകളായ ഡോ. ഷേര്‍ളി ജെയിംസ്‌, ഡോ. ദിവ്യ, ഡോ. അനന്തനാരായണന്‍ എന്നിവരും ശസ്‌ത്രക്രിയയില്‍ പങ്കാളികളായി. സ്വകാര്യ ആശുപത്രികളില്‍ രണ്ടുമുതല്‍ നാലു ലക്ഷം രൂപവരെ ചെലവ്‌ വരുന്ന ശസ്‌ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തോളം രൂപ ചെലവില്‍ പൂര്‍ത്തീകരിക്കാനായി.Kerala

Gulf


National

International