കുതിച്ചുയർന്ന് ചന്ദ്രയാൻ 2; ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷംtimely news image

ശ്രീഹരിക്കോട്ട: ചന്ദ്രന്‍റെ ദക്ഷിണധ്രുവം ലക്ഷ്യം വച്ചുള്ള ഏറ്റവും സങ്കീർണമായ ദൗത്യമാണ് ചന്ദ്രയാൻ 2. മുൻപ് നിശ്ചയിച്ചതിൽ നിന്നും എട്ടു ദിവസം വൈകി കുതിച്ചുയർന്ന ചന്ദ്രയാൻ രണ്ട് ചന്ദ്രോപരിതലത്തിലെത്താൻ സെപ്റ്റംബർ ആറുവരെ കാത്തിരിക്കണം. ജൂലൈ 22 ഉച്ചയ്ക്ക് 2.43 ന് സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരും. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിനെ അൻപത് ദിവസമെടുത്താണ് ശ്രീഹരിക്കോട്ടയിൽ വച്ച് കൂട്ടിയോജിപ്പിച്ചത്. മൂന്നു ഭാഗങ്ങളാണ് പേടകത്തിനുള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ശനിയാഴ്ച രാത്രി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43-ന് കൗണ്ട് ഡൗൺ തുടങ്ങിയത്.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ വിക്ഷേപണം കാണാനെത്തിയിരിക്കുന്നത് 7500 ഓളം പേരാണ്. പൊതുജനങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ രജിസ്ട്രേഷൻ ആരംഭിച്ച് രണ്ട് മണിക്കൂറിനകം ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിർത്തി വയ്ക്കുകയായിരുന്നു. Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International