രാജ്യത്തിന്റെ ചൗക്കിദാര്‍ പദവിയില്‍ സ്വയം അവരോധിച്ച മോദി കള്ളനാണ്: രാഹുല്‍ ഗാന്ധി.timely news image

 പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ചൗക്കിദാര്‍ പദവിയില്‍ സ്വയം അവരോധിച്ച മോദി കള്ളനാണെന്ന് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കു മനസിലായെന്ന് രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആകണമെന്ന ആഗ്രഹം മോദി മുന്‍പ് പറഞ്ഞിട്ടുണ്ട്. ചൗക്കിദാര്‍ തന്നെ ഒരു കള്ളനാണെന്ന് ഇപ്പോള്‍ നമുക്കറിയാം രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് രാഹുലിന്റെ റാലി. രാഹുലിന്റെ തുടര്‍ച്ചയായ രണ്ടാം രാജസ്ഥാന്‍ സന്ദര്‍ശനമാണിത്. ഓഗസ്റ്റ് 11ന് ജയ്പൂരിലും രാഹുല്‍ റാലി നടത്തിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.Kerala

Gulf


National

International