പിറന്നാള്‍ ദിനത്തില്‍ താരമായി റാഷിദ് ഖാന്‍; ബംഗ്ലാ കടുവകളെ മലര്‍ത്തിയടിച്ചു; അടിച്ചുകയറാന്‍ പഠിച്ച് അഫ്ഗാന്‍



timely news image

ഏഷ്യാകപ്പില്‍ ഇത്തവണ തകര്‍പ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അട്ടിമറി വിജയം സ്വന്തമാക്കിയാണ് അഫ്ഗാനിസ്ഥാന്‍ ക്രീസ് വിട്ടത്. ബംഗ്ലാദേശിനെ 136 റണ്‍സിന് തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്റെ കുതിപ്പ് സൂപ്പര്‍ ഫോറിലേക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഏഴുവിക്കറ്റിന് 255 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് 119 റണ്‍സിന് എല്ലാവരും പുറത്തായി. ലോക ക്രിക്കറ്റില്‍ വമ്പന്‍മാരോട് ഏറ്റുമുട്ടാനും അടിച്ചുകേറാനും വിജയം തിരിച്ചുപിടിക്കാനും അഫ്ഗാനിസ്ഥാന്‍ പഠിച്ചു കഴിഞ്ഞു എന്നാണ് ഇന്നലത്തെ മത്സരത്തില്‍ നിന്ന് വ്യക്തമാകുന്നത്. അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റ് ചെയ്ത് രക്ഷിച്ച റാഷിദ് ഖാനാണ് മത്സരത്തിലെ താരം. പിറന്നാള്‍ ദിനത്തില്‍ റാഷിദ് ഖാന്‍ കാഴ്ചവച്ച ഓള്‍ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. പുറത്താകാതെ 57 റണ്‍സെടുത്ത അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 32 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 58 റണ്‍സ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍ തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍ ഷഹ്‌സാദും നാലാമനായി ക്രീസിലെത്തിയ ഷാഹിദിയുമാണ് മികച്ച ഇന്നിങ്‌സ് പുറത്തെടുത്തത്. അഫ്ഗാനെ നിലയുറപ്പിച്ച് നിര്‍ത്തുകയായിരുന്നു ഇരുവരും ചെയ്തത്. 90 പന്തില്‍ നിന്നാണ് ഷാഹിദി 58 റണ്‍സ് നേടിയത്. 47 പന്തില്‍ നിന്ന് ഷഹ്‌സാദ് 37 റണ്‍സെടുത്തു.   വാലറ്റത്ത് റാഷിദ് ഖാന്റേയും (32 പന്തില്‍ 57) ഗുല്‍ബാദിന്‍ നെയ്ബിന്റേയും (38 പന്തില്‍ 48) തകര്‍പ്പന്‍ ബാറ്റിങ്ങാണ് അഫ്ഗാന് നേട്ടമായത്. 57 പന്തില്‍ 95 റണ്‍സിന്റെ അപരാജിതമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തി. മഷ്‌റഫെ മൊര്‍താസെ എറിഞ്ഞ 50ാം ഓവറില്‍ നാല് ഫോറടക്കം 18 റണ്‍സാണ് റാഷിദ് ഖാന്‍ അടിച്ചത്.



Kerala

Gulf


National

International