മക്കള്‍ ബാറ്റെടുത്ത് ഇറങ്ങിയാല്‍ വഴക്കുപറയണ്ട; അവര്‍ കളിക്കട്ടെ; പഠനം മാത്രമല്ല എല്ലാമെന്ന് തെളിയിച്ച ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍.



timely news image

ആദ്യം പഠനം എന്നിട്ടാകാം കളി. ഇതാണ് പൊതുവെയുള്ള രക്ഷിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശം. കുട്ടികള്‍ പഠനത്തിന് പുറമെയുള്ള കായിക ഇനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കായിക മത്സരങ്ങളില്‍ നേട്ടം കൊയ്യാന്‍ കഴിയാതെ പോയാല്‍ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് ഇതിനുള്ള കാരണം. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ഇതുവരെ അറിവില്ലാത്തവര്‍ അറിയുന്നത് നല്ലതായിരിക്കും. പഠനം മാത്രമല്ല എല്ലാമെന്ന് തെളിയിച്ചവരാണ് ഈ സൂപ്പര്‍ താരങ്ങള്‍. ഇന്ത്യയില്‍ ഒരു വികാരമായി കൊണ്ടുനടക്കുന്ന കായിക ഇനം തന്നെയാണ് ക്രിക്കറ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ പ്രകടനത്തെക്കുറിച്ച് ആര്‍ക്കും തര്‍ക്കം കാണില്ല. ബാറ്റിംഗില്‍ തിളങ്ങുന്നതോടൊപ്പം ക്യാപ്റ്റനായും കോഹ്‌ലി ആരെയും വെല്ലുന്ന പ്രകടനം കാഴ്ചവെയ്ക്കുന്നു. എന്നാല്‍, ഡല്‍ഹികാരനായ താരത്തിന്റെ പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണ്.ക്രിക്കറ്റിലെ ദൈവം ആരാണെന്ന് ചോദിച്ചാല്‍ ചിന്തിക്കാതെ ആരും പറയുന്ന ഉത്തരമാണ് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പതിനൊന്നാം വയസ്സില്‍ ക്രിക്കറ്റുമായി ഇറങ്ങിയ താരത്തിന് പ്ലസ്ടുതന്നെയാണ് വിദ്യാഭ്യാസ യോഗ്യത. ക്രിക്കറ്റില്‍ സിക്‌സറുകള്‍ മാത്രം അടിച്ച് കളിയെ മുന്നോട്ട് കൊണ്ടുപോയിരുന്ന യുവരാജ് സിംഗും പന്ത്രണ്ടാം ക്ലാസുകാരനാണ്. ടീമിലെ ഗബ്ബര്‍ എന്ന വിളിപ്പേരുള്ള ശിഖര്‍ ധവാനും പ്ലസ്ടുക്കാരനാണ്.ബൗളര്‍മാരില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാണ് സഹീര്‍ ഖാന്‍. കളിയോടൊപ്പം ക്രിക്കറ്റും ഒപ്പം കൊണ്ടുപോയ സഹീര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് ക്രിക്കറ്റ് ലഹരി തലയ്ക്ക് പിടിച്ചത്. ഇതോടെ പഠനം നിര്‍ത്തി കളത്തിലിറങ്ങി. എംബിബിഎസ് ഡിഗ്രി ഉപേക്ഷിച്ചാണ് വിവിഎസ് ലക്ഷ്മണ്‍ ക്രിക്കറ്റ് കരിയറായി സ്വീകരിച്ചത്.വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി ബികോം ബിരുദധാരിയാണ്. ഇന്ത്യന്‍ ബാറ്റിംഗിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡ് എംബിഎക്കാരനാണ്.



Kerala

Gulf


National

International