നാടൻ വാറ്റിന്‍റെ സാധ്യതകളെ കുറിച്ച് കേരളം ഇവരെക്കണ്ട് പഠിക്കണം: മുരളി തുമ്മാരുകുടിtimely news image

കേരളത്തിലെ ടൂറിസം വളർച്ചയ്ക്കായി നാടൻ വാറ്റിന്‍റെ സാധ്യതകളും പ്രയോജനപ്പെടുത്താനുകുമെന്ന് മുരളി തുമ്മാരുകുടി. ഗോഡലപ്പേ എന്ന ഫ്രഞ്ച് ദ്വീപ്, വിവിധതരം മദ്യം ഉത്പാദിപ്പിക്കുന്നതിലൂടെ വരുമാനം കൊയ്യുന്നതിന്‍റെ ഉദാഹരണമാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്‍റെ തലവനായ മുരളി തുമ്മാരുകുടി, ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തുമ്പോൾ, അവിടുത്തെ വിശേഷങ്ങളും കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം നാടൻ വാറ്റിന്‍റെ സാധ്യതകൾ ഹെയ്തിയിലേക്കുള്ള യാത്രയിൽ പല തവണ കടന്നു പോയിട്ടുള്ള ഒരു പ്രദേശമാണ് ഫ്രഞ്ച് പ്രദേശമായ ഗോഡലുപ്പേ. ഇത്തവണ പാരീസിലേക്കുള്ള യാത്രയിൽ വിമാനം കാൻസൽ ആയതിനാൽ ഒരു പകൽ മുഴുവൻ ഇവിടെ കിട്ടി. അതുകൊണ്ട് കുറച്ചു കാര്യങ്ങൾ കാണാനും അറിയാനും പറ്റി. ആയിരത്തി അറുന്നൂറു സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയും ഏതാണ്ട് നാലു ലക്ഷം ജനസംഖ്യയും ഉള്ള പ്രദേശമാണ്. ഇപ്പോഴും ഫ്രഞ്ച് പ്രദേശം ആയതിനാൽ യൂറോപ്യൻ യൂണിയന്‍റെ ഭാഗമാണ്, യൂറോ ആണ് കറൻസി. കൃഷിയാണ് പ്രധാന തൊഴിൽ, ടൂറിസം വലിയ ഒരു വരുമാന മാർഗ്ഗം ആണ്. നാല് ലക്ഷം ജനസംഖ്യ ഉള്ള ഇവിടെ ആറു ലക്ഷം ടൂറിസ്റ്റുകൾ ആണ് പ്രതിവർഷം വരുന്നത്. വിവിധ തരത്തിൽ ഉള്ള മദ്യത്തിന്‍റെ ഉല്പാദനവും കയറ്റുമതിയും വലിയ ഒരു വ്യവസായം ആണ്. പല മദ്യത്തിനും ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ കിട്ടിയിട്ടും ഉണ്ട്. ഇതിൽ ഒന്നിന്‍റെ പേര് മദ്രാസ് എന്നാണ് !! കൃഷി, പരിസ്ഥിതി സംരക്ഷണം, കൃഷി അടിസ്ഥാന വ്യവസായം (വാറ്റ് ഉൾപ്പടെ), ടൂറിസം, ഇവയിൽ ഒക്കെ തന്നെ കേരളത്തിന് ഈ ചെറിയ ദ്വീപിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ഒരു കാലത്ത് മൂന്നു കോടി ജനസംഖ്യ ഉള്ള കേരളത്തിൽ നാല് കോടി ടൂറിസ്റ്റുകൾ പ്രതിവർഷം വരുന്നതും നമ്മുടെ പ്രതി ശീർഷ വരുമാനം ഇരുപതിനായിരം ഡോളർ കടക്കുന്നതും ഞാൻ സ്വപ്നം കാണുന്നത് വൈറ്റ് റം പോലും അടിക്കാതെ തന്നെയാണ്.Kerala

Gulf


National

International