മെസിയും റൊണാള്‍ഡോയും പുരസ്‌കാര ചടങ്ങില്‍ എത്തിയില്ല; മോഡ്രിച്ചിന്റെ നേട്ടം സഹിച്ചില്ലെയെന്ന് വിമര്‍ശകര്‍; പുതിയ വിവാദത്തിന് വഴിതുറന്ന് താരങ്ങള്‍.timely news image

പത്ത് വര്‍ഷത്തിന് ശേഷമാണ് ഫുട്‌ബോളിന്റെ ഇതിഹാസ താരങ്ങളില്‍ നിന്ന് മാറി ഫിഫ പുരസ്‌കാരം മൂന്നാമതൊരാള്‍ കൈക്കലാക്കുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയും സ്വന്തമാക്കിയിരുന്ന പുരസ്‌കാരം ഇത്തവണ ലോകകപ്പിലെ മികച്ച പ്രകടനംകൊണ്ട് ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. എന്നാല്‍, മോഡ്രിച്ച് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലേയ്ക്ക് സൂപ്പര്‍ താരങ്ങളായി റൊണാള്‍ഡോയും സമെസിയും എത്തിയിരുന്നില്ല. താരങ്ങല്‍ ചടങ്ങില്‍ നിന്ന് വിട്ടത് പുതിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ഫാബിയോ കാപ്പെല്ലോ സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇരു താരങ്ങളും വിട്ടുനിന്നത് കളിക്കാരോടും ഫിഫയോടുമുള്ള ബഹുമാനമില്ലായ്മയാണെന്ന് കാപ്പെല്ലോ തുറന്നടിച്ചു. അവാര്‍ഡുകള്‍ ഒരുപാട് സ്വന്തമാക്കിയ രണ്ടുപേരും അത് നഷ്ടപ്പെടുന്നത് ഇഷ്ടമല്ലെന്ന് പറയുകകൂടിയാണ് ചെയ്തതെന്നും കാപ്പെല്ലോ പറഞ്ഞു. അവാര്‍ഡ് നേടിയാലും ഇല്ലെങ്കിലും രണ്ടുപേരും ചടങ്ങിന് എത്തണമായിരുന്നുവെന്ന് മുന്‍ ഉറുഗ്വന്‍ സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാന്‍ പറഞ്ഞു. ആരാണ് ജയിക്കുന്നതെന്ന് പ്രധാനമല്ല കളിക്കാരന്‍ അദ്ദേഹത്തിന്റെ മാന്യത കാണിക്കണമെന്നു ഫോര്‍ലാന്‍ ചൂണ്ടിക്കാട്ടി. വിട്ടുനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാകുമെന്നാണ് അവാര്‍ഡ് ജേതാവ് ലൂക്കാ മോഡ്രിച്ച് പ്രതികരിച്ചത്. അവര്‍ ഇവിടെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ വന്നില്ലെന്നും താരം പറഞ്ഞു. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസിക്ക് പുരസ്‌കാര പട്ടികയുടെ അവസാന മൂന്നില്‍ പോലും ഇത്തവണ ഇടം കണ്ടെത്താനായിരുന്നില്ല. റൊണാള്‍ഡോയാകട്ടെ അവസാന മൂന്നില്‍ ഇടംപിടിച്ചിരുന്നെങ്കിലും മോഡ്രിച്ചിന്റെ പുറകിലേക്ക് തള്ളപ്പെടുകയായിരുന്നു.Kerala

Gulf


National

International