വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ സംഭവിക്കുന്നത്!timely news image

ഉറക്കമുണരുമ്പോൾ തന്നെ വെറും വയറ്റിൽ വല്ലതും കഴിക്കാനോ കുടിക്കാനോ താത്പ്പര്യമുള്ളവർ കുറവാണ്. എന്നാൽ നിങ്ങൾ സ്വന്തം ആരോഗ്യത്തെക്കുറിച്ചും ശരീരസൗന്ദര്യത്തെക്കുറിച്ചുമൊക്കെ ശ്രദ്ധയുള്ള വ്യക്തിയാണോ എങ്കിൽ ഇനി ചില ശീലങ്ങളിലൊക്കെ മാറ്റം വരുത്തണം. രാവിലെ ഉറക്കമുണർന്നു കഴിഞ്ഞാൽ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം പതിവാക്കാം. ചൂടുവെള്ളം കുടിക്കുന്ന ശീലം പതിവാക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ അകറ്റി നിറുത്താം. ഉറക്കമുണർന്ന ശേഷം ചൂടുവെള്ളം കുടിക്കുന്നത് അത്യുത്തമമാണ്. ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ഇത് ഉപകരിക്കും. അമിത വണ്ണത്തെ ചെറുക്കാനും എല്ലിന്‍റെ ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലിന്‍റെ ബലം വർധിപ്പിക്കുന്നതിനും വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മതി. ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാൻ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തികൂടിയാണ് ഇതെന്നു പറയാം. വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാൻ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. ഇതിലൂടെ അമിത വണ്ണത്തെ ചെറുക്കാനാകും.Kerala

Gulf


National

International