കുംഭമേളയ്ക്ക് ക്രമസമാധാനപാലകരായി വരുന്ന പൊലീസുകാര്‍ മദ്യപാനികളും മാംസാഹാരികളുമാകരുത്: അലഹബാദ് ജില്ലാ ഭരണകൂടംtimely news image

അലഹബാദ്: 2019ല്‍ നടക്കാന്‍ പോകുന്ന കുംഭമേളയ്ക്ക് ക്രമസമാധാനപാലനത്തിനെത്തുന്ന പൊലീസുദ്യോഗസ്ഥരില്‍ മദ്യപിക്കുന്നവരോ മാംസാഹാരികളോ ആയവര്‍ ഉണ്ടാകരുതെന്ന് അലഹബാദ് ജില്ലാ ഭരണകൂടം. കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ വിശ്വാസത്തെ മുറിപ്പെടുത്താതിരിക്കാന്‍ സസ്യാഹാരികളായ, മദ്യപിക്കാത്ത,പുകവലിയില്ലാത്ത,സൗമ്യമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ജനുവരി 15 നാണ് ആരംഭിക്കുക. ക്രമസമാധാനപാലനത്തിനെത്തുന്ന പൊലീസുദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ഉന്നത പൊലീസുദ്യോഗസ്ഥനാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റും നല്‍കും. ഇത് കുംഭമേളയുടെ ഡ്യൂട്ടിക്കിടെ കൈയില്‍ സൂക്ഷിക്കുകയും വേണം. ഷാജഹാന്‍പുര്‍, പിലിഭിത്ത്, ബറൈലി, ബദൗണ്‍ ജില്ലകളിലെ പൊലീസ് മേധാവിമാരോട് കുംഭമേളയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ സ്വഭാവം എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പൊലീസുകാരേയും വ്യക്തിപരമായ വിശദാന്വേഷണത്തിനു ശേഷം തിരഞ്ഞെടുക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ ക്രമസമാധാനപാലത്തിനെത്തുമെന്ന് ഡിഐജി കെപി സിങ് അറിയിച്ചു. അലഹബാദ് സ്വദേശികളെ കഴിവതും ഒഴിവാക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്. കോണ്‍സ്റ്റബിള്‍മാര്‍ക്ക് 35 വയസില്‍ താഴെയും ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് 40 വയസും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 45ഉം വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബര്‍ പത്തിനാരംഭിക്കും. ആകെ ക്രമസമാധാനപാലനസേനയുടെ പത്തു ശതമാനം ഉദ്യോഗസ്ഥരെയാവും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. നവംബറില്‍ 50 ശതമാനം പൂര്‍ത്തിയാവും. ഡിസംബറോടെ സേന സജ്ജമാവുമെന്നാണ് ഇപ്പോഴത്തെ നിഗമനം. കേന്ദ്രസേനകളില്‍ നിന്നുള്ളവരെയും കുംഭമേളയുടെ സുരക്ഷക്കായി വിന്യസിപ്പിക്കും.Kerala

Gulf


National

International