ഹൃദയപൂര്‍വ്വം’: ഡോ.ജോര്‍ജ് തയ്യിലിന്റെ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തുtimely news image

കൊച്ചി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ.ജോര്‍ജ് തയ്യില്‍ ഒരുക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളെജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള ഐഎഎസ്, വീഡിയോ പ്രഭാഷണത്തിന്റെ കോപ്പി ഐഎംഎ പ്രസിഡന്റ് ഡോ.വര്‍ഗീസ് ചെറിയാന് നല്‍കിക്കൊണ്ട് റിലീസ് കര്‍മ്മം നിര്‍വഹിച്ചു. കോളെജ് പ്രിന്‍സിപ്പല്‍ റവ.ഫാ.നവീന്‍ ജേക്കബ്, ഡോ.എസ്.സുജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹൃദ്രോഗ പരിശോധനകള്‍, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ, വാതപ്പനിയും വാല്‍വുകളും, ജന്മജാത ഹൃദ്രോഗം എന്നീ വിഷയങ്ങളിലാണ് വീഡിയോ പ്രഭാഷങ്ങള്‍. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ഡോ.ജോര്‍ജ് തയ്യില്‍.Kerala

Gulf


National

International