വീടുകളില്‍ പുക അലാറം സ്ഥാപിക്കണം; നിര്‍ദേശവുമായി ഒമാന്‍ പൊലിസ്.timely news image

മസ്കറ്റ്:  തീപിടിത്തത്തെ തുടര്‍ന്നുണ്ടാകുന്ന പുക ശ്വസിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഒമാനിലെ എല്ലാ വീടുകളിലും പുക അലാറം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് നിര്‍ദേശം നല്‍കി. എല്ലാ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതി സാമഗ്രികളും ഉപകരണങ്ങളുമാണ് വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സിവില്‍ ഡിഫന്‍സും അറിയിച്ചു. മനുഷ്യ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പുക അലാറത്തിനൊപ്പം അംഗീകൃത പാചക വാതക കണക്ഷനുകളും ഉപയോഗിക്കണം. വൈദ്യുതി ഉപകരണങ്ങളും പാചക വാതകവും മറ്റ് വീട്ടുപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. തീപിടിത്തങ്ങളുടെ എണ്ണം 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. വീടുകളിലെ തീപിടിത്തങ്ങള്‍ക്ക് അശ്രദ്ധയാണ് പ്രധാന കാരണം. തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ സിവില്‍ ഡിഫന്‍സ് വിവിധ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.Kerala

Gulf


National

International