ആശാനെ പൊളിച്ചടുക്കി ശിഷ്യന്മാർ: കൊൽക്കത്തയെ രണ്ടു ഗോളിനു കീഴടക്കി മഞ്ഞപ്പടtimely news image

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ (ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്) ഫു​ട്ബോ​ളിന്‍റെ അഞ്ചാം പതിപ്പിൽ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അത്‌ലറ്റികോ കോൽക്കത്തയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം നിർണയിച്ച രണ്ടു ഗോളുകളും പിറന്നത്. 77ാം മിനിറ്റിൽ മാറ്റെജ് പോപ്പ്‌ലാറ്റ്നിച്ചും 86ാം മിനിറ്റിൽ സ്ലാവിൽസ സ്റ്റൊയനോവിച്ചുമാണ് കോൽക്കത്തയുടെ വല കുലുക്കിയത്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇടംപിടിച്ചു. അതേസമയം സി.കെ. വിനീത്, കറേജ് പെക്കൂസൻ എന്നിവർ പകരക്കാരുടെ ബെഞ്ചിലായിരുന്നു.Kerala

Gulf


National

International