ബലാത്സംഗക്കേസുകളിൽ മൊഴി മാറ്റിയാൽ ഇനി ഇര കുടുങ്ങും; നിർണായകമായി സുപ്രീംകോടതിവിധിtimely news image

ന്യൂഡൽഹി: ബലാത്സംഗ പരാതി നൽകിയ വ്യക്തി പ്രതികളെ രക്ഷിക്കാനായി വിചാരണക്കിടെ മൊഴി മാറ്റിയാൽ പരാതിക്കാരിക്കെതിരെ കോടതിക്ക് കേസ് എടുക്കാമെന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പരാതിക്കാരി മൊഴി മാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ ഉള്ള മറ്റു തെളിവുകൾ അടിസ്ഥാനമാക്കി പ്രതികൾക്കു അർഹമായ ശിക്ഷ നല്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ബലാത്സംഗ കേസ് വിചാരണകളിൽ നിർണായക സ്വാധീനമുണ്ടാക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്. ക്രിമിനൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണ്. മൊഴിമാറ്റി അതീവ ഗൗരവമേറിയ ആ നടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണും കെട്ടി നോക്കി നിൽക്കാനാവില്ല. സത്യം പുറത്തു കൊണ്ടുവരാൻ എല്ല പരിശ്രമങ്ങളും വേണമെന്നും ബഞ്ച് പറഞ്ഞു. ബലാത്സംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. അതേസമയം 2004 ൽ പെണ്കുട്ടിക്ക് 9 വയസ്സുള്ളപ്പോൾ നടന്ന സംഭവമായതിനാലും നിലവിൽ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്തു മൊഴിമാറ്റിയതിനു പരാതിക്കാരിക്കെതിരെ കേസ് എടുക്കുന്നില്ലെന്നു കോടതി പറഞ്ഞു.  Kerala

Gulf


National

International