ഇന്ത്യക്കാരുടെ മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയത് പിന്‍വലിച്ച് എയര്‍ഇന്ത്യ



timely news image

ദുബായ്: ഇന്ത്യക്കാരുടെ മൃതദേഹം യുഎഇയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. തുടര്‍ന്ന് പഴയ നിരക്ക് തന്നെയായിരിക്കും എയര്‍ ഇന്ത്യ ഈടാക്കുക. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യ തീരുമാനം മാറ്റിയത്. മൃതദേഹങ്ങള്‍ ഭാരംതൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഒരു മൃതദേഹം പെട്ടിയടക്കം നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ 4,000 ദിര്‍ഹത്തോളം നല്‍കേണ്ടി വരുമെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെട്ടത്.



Kerala

Gulf


National

International