ആപ്പിള്‍ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിയുന്നു; സിസിടിവി ദൃശ്യങ്ങള്‍ തെളിവ്timely news image

ലക്‌നൗ: ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളാണ് വെടിവെച്ച പൊലീസുകാരന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. വാഹന പരിശോധനക്കിടെ അമിത വേഗത്തിലെത്തിയ വിവേക് തിവാരിയുടെ കാര്‍ തന്റെ നേരെക്ക് ഒടിച്ചുവന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് ആയിരുന്നു പൊലീസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയുടെ വാദം. വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവേക് തിവാരിയുടെ കുടുംബം സന്ദര്‍ശിച്ചു. തിവാരിയുടെ കുടുംബവുമായി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയ്‌ക്കൊപ്പം യോഗി ആദിത്യനാഥ് 25 മിനിറ്റോളം ആശയ വിനിമയം നടത്തി. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷവും മാതാവിന് അഞ്ചു ലക്ഷവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.Kerala

Gulf


National

International