മെസിയോ റൊണാള്‍ഡോയോ? മികച്ചവന്‍ മെസി തന്നെയെന്ന് തുറന്ന് പറഞ്ഞ് അര്‍ജന്റീനിയന്‍ താരംtimely news image

ലോക ഫുട്‌ബോളിന് അര്‍ജന്റീനയുടെ സംഭാവനകളില്‍ പ്രാധാനിയാണ് ജാവിയര്‍ സാവിയോള. അര്‍ജന്റീനയ്ക്കുവേണ്ടിയും ക്ലബ്ബ് ഫുട്‌ബോളിലും മികച്ച കളി കെട്ടഴിച്ച താരം 2016ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിശീലകനാകാന്‍ തയ്യാറെടുക്കുന്ന താരം കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനെത്തി. ബാഴ്‌സലോണയിലെ മികച്ച താരങ്ങളും മോഹന്‍ ബഗാനും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ബാഴ്‌സലോണ 60 എന്ന നിലയില്‍ ജയിക്കുകയും ചെയ്തു. മത്സരത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോളിനോടുള്ള തന്റെ ഇഷ്ടം വ്യക്തമാക്കിയ സാവിയോള കുട്ടികളുമായി സംവാദത്തിനും സമയം കണ്ടെത്തി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് സാവിയോളയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. അര്‍ജന്റീന താരം പൗലോ ഡിബാല, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ തുടങ്ങിയവരെല്ലാം സാവിയോളയുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കാര്‍ക്കും ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടക്കാനുള്ള ശേഷിയില്ലെന്നാണ് സാവിയോളയുടെ വിലയിരുത്തല്‍. മാത്രമല്ല, മെസിയോ റൊണാള്‍ഡോയോ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് മെസി എന്നാണ് താരത്തിന്റെ ഉത്തരം. റൊണാള്‍ഡോ മികച്ച കളിക്കാരനാണെങ്കിലും മെസി വര്‍ഷങ്ങളായി കാഴ്ചവെക്കുന്ന സുന്ദര ഫുട്‌ബോളിനോടാണ് പ്രിയമെന്ന് സാവിയോള തുറന്നു പറഞ്ഞു. ബാഴ്‌സലോണയ്ക്കുവേണ്ടിയും റയല്‍ മാഡ്രിനുവേണ്ടിയും കളിച്ച അപൂര്‍വം താരങ്ങളിലൊരാള്‍ കൂടിയാണ് സാവിയോള. അന്‍ഡോറന്‍ ക്ലബ്ബ് എഫ്‌സി ഓര്‍ഡിനോയുടെ സഹപരിശീലകനാണ് ഇപ്പോള്‍ സാവിയോള. പരിശീലക കുപ്പായം കിട്ടിയശേഷം ഇന്ത്യയിലെത്തി പരിശീലകനാകാനുള്ള ആഗ്രഹവും താരം പറയുന്നുണ്ട്.Kerala

Gulf


National

International