ശബരിമലയിൽ യുവതികൾ പ്രവേശിക്കാതിരിക്കാൻ അയ്യപ്പഭക്തരുടെ ഉപവവാസം.timely news image

പഴയന്നൂർ:ശബരിമലയിൽ യുവതികൾ പ്രവേശിക്കാതിരിക്കാൻ പഴയന്നൂരിൽ അയ്യപ്പഭക്തർ ഉപവസിച്ചു.ശബരിമലയിൽ യുവതി പ്രവേശനം നടത്താൻ അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും, പുനപരിശോധന ഹർജി നൽകാൻ തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് പഴയന്നൂർ ഭഗവതി ക്ഷേത്രത്തിന്‍റെ മുൻപിൽ അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ കൂട്ട ഉപവാസം നടത്തുന്നത്. ഗുരുസ്വാമി ഭാസ്ക്കരൻ സ്വാമി ഉപവാസം നേതൃത്വം കൊടുത്തു. രാവിലെ മുതൽ തുടങ്ങുന്ന ഉപവാസം വൈകുന്നേരം 5 മണി വരെ തുടരും. പഴയന്നൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനു അയ്യപ്പഭക്തർ ഉപവാസത്തിന് ഐക്യദാർഢ്യവുമായി അമ്പലനടയിലെ ഉപവാസ പന്തലിലെത്തി.Kerala

Gulf


National

International