ജീവനക്കാർ‌ക്ക് ബെൻസ് സമ്മാനിച്ച് ഗുജറാത്തിലെ വജ്ര വ്യാപാരിtimely news image

സൂറത്ത്: ജീവനക്കാർക്ക് വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്ന ഗുജറാത്തിലെ വജ്രവ്യാപാരി വീണ്ടും വാർത്തകളിൽ നിറയുക‍യാണ്. ആറായിരം കോടി രൂപ ആസ്‌തിയുള്ള ഹരി കൃഷ്‌ണ എക്‌സ്പോർട്ട്‌സിന്‍റെ പ്രൊമോട്ടറായ സാവ്‌ജി ദോലാക്യയാണ് വില കൂടിയ സമ്മാനങ്ങളുമായി വീണ്ടുമെത്തിയിരിക്കുന്നത്. ഒരു കോടി രൂപ വിലയുള്ള മെഴ്‌സിജൻസ് ബെൻസ് ജിഎൽഎസ് 350ഡിയാണ് കമ്പനിയിൽ 25 വർഷം തികച്ച മൂന്നു ജോലിക്കാർക്കായി നൽകിയത്. മുകേഷ് ചന്ദ്‌പാര (38), നിലേഷ് ജദ(40), മഹേഷ് ചന്ദപാര (43) എന്നിവർക്കാണ് ബെൻസ് സമ്മാനമായി ലഭിക്കുക. പതിമൂന്നും പതിനഞ്ചും വയസുള്ളപ്പോഴാണ് ഇവർ ഹരി കൃഷ്‌ണ എക്‌സ്‌പോർട്ടിസിൽ ജോലിക്ക് കയറുന്നത്.   കമ്പനിയോടും ജോലിയോടുമുള്ള ഇവരുടെ ആത്മാർഥയാണ് ഏറെ വിലമതിക്കുന്നതെന്നു ദോലാക്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഗുജറാത്ത് മുഖ്യമന്ത്രി, മധ്യപ്രദേശ് ഗവർണർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് വാഹനം കൈമാറിയത്. വാഹനാപകടത്തിൽ മരിച്ച ജീവനക്കാരന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ചെക്കും ചടങ്ങിൽ നൽകി. ജീവനക്കാരുടെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് കമ്പനി നേരത്തെ ഏർപ്പെടുത്തിയിരുന്നു. ദീപാവലിക്ക് ബോണസായി വിലപിടിച്ച സമ്മാനങ്ങൾ നൽകിയാണ് ദോലാക്യ നേരത്തെ വാർത്തകളിൽ ഇടംപിടിച്ചത്. 500 ഫ്ലാറ്റുകൾ, 525 ഡയമണ്ട് ആഭരണം എന്നിവയാണ് 2015ൽ അദ്ദേഹം സമ്മാനമായി  ജീവനക്കാർക്ക് നൽകിയത്. 2016ൽ 1260 കാറുകളും 400 ഫ്ലാറ്റുകളും ജീവനക്കാർ അദ്ദേഹം സമ്മാനിച്ചിരുന്നു.Kerala

Gulf


National

International