ഐഎസ്എൽ: വിജയത്തുടക്കത്തിനു മുംബൈയും ജംഷഡ്‌പൂരും നേർക്കുനേർtimely news image

മുംബൈ: ഐഎസ്എല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ജംഷ‌ഡ്‌പൂർ എഫ്‌സിയെ നേരിടും. ഇരുടീമുകളുടേയും അഞ്ചാം സീസണിലെ ആദ്യ മത്സരമാണിത്. മുംബൈ അരീനയാണ് വേദിയാവുക. ഇരുടീമുകളും പുതിയ പരിശീലകരുടെ കീഴിലാണ് കളത്തിലിറങ്ങുന്നത്. മുംബൈ സിറ്റിയെ ജോർഗെ കോസ്റ്റയും, ജംഷദ്പൂരിനെ സീസർ ഫെറാണ്ടോയുമാണ് പരിശീലിപ്പിക്കുന്നത്. പ്രീ-സീസൺ മത്സരങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടങ്ങൾ ഇരുടീമുകൾക്കും ആത്മവിശ്വാസം നൽകുന്നു. പ്രീസീസണിൽ ഏഴു മത്സരങ്ങൾ വിജയിച്ചാണ് മുംബൈ സിറ്റി എത്തിയിരിക്കുന്നത്. ജംഷദ്പൂരും പ്രീ-സീസണിൽ മികവു പുലർത്തിയിരുന്നു. ഇരു ടീമുകൾക്കും കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ പ്ലേ-ഓഫ് യോഗ്യത നേടുകയെന്നതാവും ഇത്തവണത്തെ ആദ്യ ലക്ഷ്യം. കഴിഞ്ഞ സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിയാതിരുന്ന മുംബൈ സിറ്റി ഇന്നു അതിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് കളത്തിലിറങ്ങുക.Kerala

Gulf


National

International