ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി ചുമതലയേറ്റുtimely news image

ന്യൂഡൽഹി: ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയി ഇന്ന് ചുമതലയേറ്റു. ബുധനാഴ്ച ഉച്ചക്ക്  12 മണിക്ക് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു ശേഷം ആദ്യ കേസ് പരിഗണിക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞ ചെയ്‌ത് അദ്ദേഹം ചുമതലയേറ്റത്. രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 2001 ഫെബ്രുവരി 28 നാണ് ജസ്റ്റിസ് ജഡ്ജിയാകുന്നത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രിൽ 23 ന് സുപ്രീംകോടതിയിലെത്തി. 2019 നവംബർ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരുക.Kerala

Gulf


National

International