ഗാന്ധിജിയുടെ ജന്മദിനം ആഘോഷിച്ച് ബുർജ് ഖലീഫയും ; ചിത്രങ്ങൾ കാണാംtimely news image

ദുബായ്: ഇന്ത്യയുടെ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് ദുബായ് ബുർജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ബൂര്‍ജ് ഖലിഫയില്‍ ത്രിവര്‍ണ്ണ പതാകയുടെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ രൂപം തെളിഞ്ഞു. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ‘ദാരിദ്ര്യമാണ് അക്രമത്തിന്റെ ഏറ്റവും വലിയ രൂപമെന്നതടക്കം’ ഗാന്ധിജിയുടെ പ്രശസ്ത വാചകങ്ങളും ചിത്രത്തോടൊപ്പം തെളിഞ്ഞിരുന്നു.ചൊവ്വാഴ്ച രാത്രി 8.20 മുതല്‍ 8.40 വരെയായിരുന്നു പ്രത്യേക എല്‍ഇഡി ഷോ. ചൊവ്വാഴ്ച ഗാന്ധി ജയന്തി ദിനം ഗള്‍ഫിലെങ്ങും ആഘോഷിച്ചു. വിവിധ രാജ്യങ്ങളുടെ വിശേഷ ദിനങ്ങളോടനുബന്ധിച്ച്‌ ബുര്‍ജ് ഖലീഫ നിറം മാറാറുണ്ട്.Kerala

Gulf


National

International