ശബരിമല: സർക്കാർ റിവ്യൂ ഹർജി നൽകില്ല, വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി.timely news image

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾ പ്രവേശിക്കുന്നതിനു അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധന ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിശ്വാസികൾക്കിടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കാനേ സർക്കാരിനു നിവൃത്തിയുള്ളൂ. ദർശനം ആഗ്രഹിച്ചെത്തുന്ന സ്ത്രീകൾക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. തുലാം ഒന്നിനു നട തുറക്കുമ്പോൾ തന്നെ വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തും. സന്നിധാനത്തും സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. റിവ്യൂ ഹർജി നൽകുമെന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ നിലപാട് വ്യക്തിപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നു എ​ത്തി​യാ​ൽ ആ​ർ​ക്കും അ​വ​രെ ത​ട​യാ​ൻ ക​ഴി​യി​ല്ല. സ്ത്രീ​ക​ൾ വ​ന്നാ​ൽ  അ​വ​ർ‌​ക്കു സം​ര​ക്ഷ​ണം ന​ൽ​കും. വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റൊ​രു നി​യ​മം ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് ഇ​താ​ണ് നി​യ​മമെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.Kerala

Gulf


National

International