ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിക്കാൻ പി സി ജോർജ് വീണ്ടും പാല സബ്ജയിലിൽtimely news image

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  പി.സി ജോർജ്സന്ദർശനത്തിനു പാല സബ്ജയിലിൽ . ഇതിനു മുൻപും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജിയിലിൽ സന്ദർശിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം  ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല സബ്ജയിലിൽ സന്ദർശിച്ചിരുന്നു. ബിഷപ്പ് തെറ്റുകാരനാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയാണെന്നാണ് പി സി ജോർജ് ആദ്യ സന്ദർശനത്തിനു ശേഷം പറഞ്ഞു. നിരപരാധിയെ ജയിലിൽ അടച്ചിരിക്കുന്നതിന്‍റെ ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.Kerala

Gulf


National

International