സമാധാനത്തിനുള്ള നൊബേൽ‌ ഡെനിസ് മുക്‌വേജിനും നാദിയ മുറാദിനുംtimely news image

സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. കോംഗോ വംശജനായ ഡോ. ഡെന്നിസ് മുക്‌വേജും യസീദി പ്രവർത്തകയായ നാദിയ മുറാദുമാണ് പുരസ്കാരത്തിനർഹരായവർ. യുദ്ധങ്ങൾക്കിടെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഇരുവരുടേയും പോരാട്ടങ്ങൾക്കാണ് നൊബേൽ അംഗീകാരം. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പോരാടാൻ രണ്ടുപേരും അക്ഷീണം പ്രവർത്തിച്ചു.  യുദ്ധങ്ങൾക്കിടെ ബലാൽസംഗത്തിനിരയായ സ്ത്രീകളെ ചികിൽസിച്ച വ്യക്തിയാണ് മുക്‌വേജ്. ഐഎസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നാദിയ തന്‍റെ അനുഭവങ്ങൾ ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടു സമാന സ്ഥിതിയിലുള്ളവർക്കു വേണ്ടി പോരാടി.പുരസ്കാര വിവരം അറിയിക്കാൻ പോലുമാകാതെ ഇപ്പോഴും യുദ്ധ-ദുരിത ബാധിത പ്രദേശങ്ങളിലാണവർ. Kerala

Gulf


National

International