ആക്രമിച്ചത് മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍; സവാദിന്റെ നിലവിളി കേട്ട് ഉണര്‍ന്ന മകളെ മറ്റൊരു മുറിയിലേക്ക് മാറ്റി; കത്തികൊണ്ട് വെട്ടിയും വരഞ്ഞും മരണമുറപ്പാക്കിയ ശേഷം സൗജത്ത് അലറിവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചു; അതിദാരുണമായ കൊലപാതകം നടന്നത് ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം.timely news image

താനൂര്‍: പിതാവ് കൊല്ലപ്പെടുകയും അമ്മ അറസ്റ്റിലാവുകയും ചെയ്തതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സവാദിന്റെയും സൗജത്തിന്റെയും നാല് മക്കളുടെ. മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സവാദിനെ പ്രതി അക്രമിച്ചത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഭാര്യ സൗജത്ത്. തലയ്ക്കടിയേറ്റ സവാദിന്റെ നിലവിളികേട്ട് മകള്‍ ഉണര്‍ന്നതോടെ പ്രതി പിന്‍വാതില്‍ വഴി പുറത്തേക്ക് ഓടി. തുടര്‍ന്ന് മകളെ മറ്റൊരു മുറിയിലേക്കു മാറ്റിയ ശേഷം സൗജത്ത് കത്തികൊണ്ട് വെട്ടിയും വരഞ്ഞും മരണമുറപ്പാക്കി. മരണം ഉറപ്പാക്കിയ ശേഷം സൗജത്ത് തന്നെ അലറിവിളിച്ച് വീടിനു പുറത്തിറങ്ങിയ അയല്‍വാസികളെ വിവരമറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ടത് കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ പോകാനാണെന്നാണ് സൗജത്ത് പൊലീസിനോടു പറഞ്ഞത്. സൗജത്തിനെപ്പറ്റി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് ഫോണ്‍ വിളികള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബഷീറിനൊപ്പം താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കി. ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവര്‍ പറഞ്ഞു. കൊലപാതകം നടത്താന്‍ ദുബായില്‍നിന്ന് മംഗലാപുരം വിമാനത്താവളം വഴി എത്തിയ ബഷീറിനെ അവിടെനിന്ന് സംഭവസ്ഥലത്തേക്കും തിരിച്ച് വിമാനത്താവളത്തിലേക്കും എത്തിച്ചത് സുഹൃത്തായ സുഫിയാനാണ്. രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചതും ഈ സുഹൃത്താണ്. ഇയാള്‍ കാസര്‍കോടുവച്ച് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച മരക്കഷണവും വെട്ടുകത്തിയും വീട്ടില്‍നിന്നു കണ്ടെടുത്തു. വിവാഹിതനായ ബഷീറിനു മൂന്നു മക്കളുണ്ട്.Kerala

Gulf


National

International