ഇരുന്നൂറോളം യാത്രക്കാരുമായി പോയ നീലഗിരി പൈതൃക തീവണ്ടി കാട്ടില്‍ കുടുങ്ങി.timely news image

മേട്ടുപ്പാളയം: വിനോദ സഞ്ചാരികളുമായി പോയ നീലഗിരി പൈതൃക തീവണ്ടി എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കൊടുംകാട്ടില്‍ കുടുങ്ങി. ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി രാവിലെ എട്ടുമണി മുതല്‍ കനത്ത മഴയെതുടര്‍ന്ന് അടര്‍ലി സ്റ്റേഷന് സമീപം കുടുങ്ങിക്കിടക്കുകയാണ്. രാവിലെ ഏഴുമണിക്ക് തീവണ്ടിയില്‍ കയറിയ യാത്രക്കാര്‍ മണിക്കൂറുകള്‍ ഏറെ പിന്നിട്ടതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്. യാത്രക്കാരെ പുറത്തെത്തിക്കാനായി കൂനൂരില്‍ നിന്ന് എന്‍ജിന്‍ ഘടിപ്പിച്ച മൂന്നു ബോഗികള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഈ വണ്ടി എത്തിയാല്‍ മാത്രമെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. മേട്ടുപ്പാളയത്ത് പകരം എന്‍ജിന്‍ രണ്ടുവര്‍ഷമായി ഇല്ലാത്തത് കാരണമാണ് ഉടന്‍ യാത്രക്കാരെ പുറത്തേക്ക് എത്തിക്കാന്‍ സാധിക്കാതിരുന്നത്. അതേസമയം നീലഗിരിയില്‍ ഇപ്പോഴും കടുത്ത മഴ തുടരുകയാണ്. സാധാരണ മഴക്കാലങ്ങളില്‍ ഈ പാതയില്‍ കല്ലും മണ്ണും വീഴാനുള്ള സാധ്യത അധികമാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയതോതിലുള്ള മണ്ണ് വീഴ്ച തീവണ്ടി  ജീവനക്കാര്‍ തന്നെയാണ് ശരിയാക്കുന്നത്.Kerala

Gulf


National

International