സംസ്ഥാനത്തെ സ്‌കുളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി; തീരുമാനം പിൻ‌വലിച്ചുtimely news image

തിരുവനന്തപുരം.  കനത്ത മഴയുടെയും കാറ്റിന്‍റെയും സാധ്യത കണക്കിലെടുത്ത തിങ്കളാഴ്‌ച മുതൽ സ്കുളുകൾ ഉച്ച വരെ മാത്രമെ പ്രവർത്തിക്കുകയുള്ളുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ് പിന്‍വലിച്ചു. സംസ്ഥാനത്ത് മഴയ്ക്ക് തീവ്രത കുറവുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ശക്തമായ മഴയും ഇടിമിന്നൽ മൂലവും വൈദ്യുതി ലൈൻ തകരാറു മൂലവും അപകടസാധ്യത കണക്കിലെടുത്തായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾ ഏതാനും ദിവസത്തേക്ക് ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ശേഷം പ്രവർത്തിക്കുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ തീരുമാനമാണ് പിൻവലിച്ചത്Kerala

Gulf


National

International