സി പി എം മെമ്പർക്ക് അയോഗ്യതക്കു സാധ്യത :ഇടവെട്ടിയിൽ വീണ്ടും ഉപതിരെഞ്ഞെടുപ്പു ..കാഹളം ..timely news image

  തൊടുപുഴ :സി പി എം  മെമ്പർ  ടി എം മുജീബിനെ അയോഗ്യനാക്കാൻ സാധ്യത  ഏറുന്നു.ഇതേ തുടർന്ന്  ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ  ഇടവെട്ടിച്ചിറ  വാർഡിൽ  വീണ്ടും ഉപതെരെഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുന്നു .മുൻ പഞ്ചായത്തു പ്രസിഡന്റ് പദ്മാവതി രെഘുനാഥിന്  കൂറുമാറ്റ കേസിൽ  അയോഗ്യതയായതിനെ തുടർന്ന്  കഴിഞ്ഞ ടീമിൽ ഈ വാർഡിൽ ഉപതെരഞ്ഞെടുപ്പു നടന്നിരുന്നു .ഇതേ വാർഡിൽ തന്നെയാണ് ഇപ്പോൾ മെമ്പർ വീണ്ടും അയോഗ്യനാകുന്നത് . തൊഴിലുറപ്പു  പദ്ധതിയുമായി ബന്ധപ്പെട്ടു  കരാർ ജോലികൾ  ഏറ്റെടുത്തു  നടത്തുന്ന  മുജീബിനു വിനയായത്  മറ്റൊരു പഞ്ചായത്തിലെ കരാർ ജോലി  എടുക്കുന്നതിനായി കരാറിൽ ഏർപ്പെട്ടതാണ് .പഞ്ചായത്തു മെമ്പർമാർ  സ്വന്തം പഞ്ചായത്തിൽ  കരാർ ജോലികൾ  ഏറ്റെടുക്കാൻ  പാടില്ല  എന്നായിരുന്നു  പഞ്ചായത്തു രാജ്  നിയമം 99  ൽ പറഞ്ഞിരുന്നത് .ഇത് ഭേദഗതി ചെയ്തു  ഒരു പഞ്ചായത്തിലും  പഞ്ചായത്തു മെമ്പർമാർ  കരാർ ജോലികൾ  ഏറ്റെടുക്കുവാൻ പാടില്ല  എന്ന് ചട്ടം  ഭേദഗതി ചെയ്തിരുന്നു .ഇതാണ്  മുജീബിന്റെ അംഗത്വം നഷ്ടപ്പെടുവാൻ വഴിയൊരുക്കുന്നത് . തൊഴിലുറപ്പു  പദ്ധതിയുമായി  ബന്ധപ്പെട്ടു  ജില്ലയിലെ എട്ടു പഞ്ചായത്തുകളിൽ  സിറ്റിസൺ  ഇൻഫോർമേഷൻ  ബോർഡുകൾ  സ്ഥാപിക്കുന്നതിന്  കരാർ ഒപ്പിട്ടിരിക്കുന്നത്  മുജീബ് നേരിട്ടാണ് .ഇത് പഞ്ചായത്തുരാജ്  ചട്ടത്തിനു വിരുദ്ധമാണ്  എന്ന് ചൂണ്ടിക്കാട്ടി  യു ഡി എഫ്  തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായാണ് സൂചന .ഒരു മുൻ പഞ്ചായത്തു മെമ്പറാണ്  ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് സൂചന .സി പി എമ്മിലെ  വിഭാഗീയതയും ഇതിനു ആക്കം കൂട്ടുന്നു .വിസ തട്ടിപ്പു കേസിലെ പ്രതിയിൽ നിന്നും  സി പി എം  ജില്ലാ സെക്രെട്ടറിക്കു നൽകാൻ  എന്ന പേരിൽ  ഒരു സി പി എം ലോക്കൽ സെക്രട്ടറി വൻ തുക കമ്മീഷൻ വാങ്ങിയതായുള്ള ആരോപണം  നവ മാധ്യമങ്ങളിലൂടെ  പ്രചരിച്ചതിന്റെ പേരിൽ  മുജീബിനെതിരെ  സി പി എം നടപടി സ്വീകരിച്ചത്  അടുത്ത നാളിലാണ് . ഇതുമായി സി പി എമ്മിൽ  ഉണ്ടായ വിഭാഗീയതയും  പുതിയ നീക്കങ്ങൾക്കു  വേഗത കൂട്ടിയതായും പറയപ്പെടുന്നു .കഴിഞ്ഞ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ  308  വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ്  ടി എം മുജീബ്  പാർട്ടി ചിഹ്നത്തിൽ  ഇവിടെ വിജയിച്ചത് .25  വര്ഷം എൽ ഡി എഫ്  മൂന്നാം സ്ഥാനത്തായിരുന്ന  വാർഡിലാണ്  മുജീബ് തിളക്കമാർന്ന വിജയം നേടിയത് .ഇതേ സമയം  ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും  കരാർ ഏർപ്പെട്ടു  കോടിക്കണക്കിനു രൂപ മുജീബ് സമ്പാദിച്ചതായാണ്  യു ഡി എഫ് ആരോപണം .Kerala

Gulf


National

International