സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ ആപ്പേ ഓട്ടോറിക്ഷക്കു വേണ്ടി തിരച്ചിൽ തുടങ്ങി .timely news image

    തൊടുപുഴ :തൊടുപുഴ വി ബി സി  ജംക്ഷനിൽ  വച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴിച്ച ശേഷം ആപ്പേ ഓട്ടോ റിക്ഷ  ഡ്രൈവർ കടന്നു കളഞ്ഞു .ഞായറാഴ്ച  വൈകുന്നേരം ആറിനാണ്  സംഭവം .റോഡിൽ വീണുകിടന്ന  സ്കൂട്ടർ യാത്രക്കാരനെ എഴുന്നേൽക്കാൻ ഓട്ടോ ഡ്രൈവർ സഹായിച്ചു .സ്കൂട്ടർ റോഡരികിലേക്ക്  ഒതുക്കി വയ്ക്കുവാൻ സ്കൂട്ടർ യാത്രക്കാരൻ  ശരത്  ശ്രമിക്കുന്നതിനിടയിൽ  ഓട്ടോ ഡ്രൈവർ കടന്നു കളയുകയായിരുന്നു .സ്കൂട്ടറിന് തകരാർ സംഭവിച്ചിരുന്നു .സമീപമുള്ള  ക്യാമറകളിൽ  നിന്നും  ഓട്ടോ  ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം  പോലീസ് ആരംഭിച്ചു .തൊടുപുഴയിൽ അപകടത്തിന് ശേഷം  നിർത്താതെ പോകുന്ന സംഭവങ്ങൾ കൂടി വരുന്നതായി പോലീസ് പറഞ്ഞു .മദ്യപിച്ചു അപകടം ഉണ്ടാക്കുന്നവരാണ് പലപ്പോഴും കടന്നു കളയുന്നതെന്നും  പറയപ്പെടുന്നു .Kerala

Gulf


National

International