കേരളാ കോണ്‍ഗ്രസ്സ്‌ (എം) ജന്മദിനവും ശബരിമല വിഷയത്തിൽ സർവ്വ മത പ്രാർത്ഥനയും ചൊവ്വാഴ്ചtimely news image

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ്‌ (എം) 55-ാം ജന്മദിനത്തിന്‍റെ ഭാഗമായി ഒക്‌ടോബര്‍ 9 ചൊവ്വാഴ്‌ച രാവിലെ 9.30 ന്‌ സംസ്ഥാന കമ്മറ്റി ഓഫീസ്‌ അങ്കണത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ ജന്മദിന സമ്മേളനം ചേരും. രാവിലെ 11 മണി മുതല്‍ 2 മണിവരെ ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുനക്കരയില്‍ പഴയ പോലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പ്രാര്‍ത്ഥനപരിപാടി ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. സി.എഫ്‌ തോമസ്‌ എം.എല്‍.എ, ജോസ്‌ കെ.മാണി എം.പി, ജോയി എബ്രഹാം എക്‌സ്‌ എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ്‌ എം.എല്‍.എ എന്നിവര്‍ പ്രസംഗിക്കും. തോമസ്‌ ചാഴിക്കാടന്‍, അറക്കല്‍ ബാലകൃഷ്‌ണപിള്ള, വഴുതാനത്ത്‌ ബാലചന്ദ്രന്‍, കുളത്തൂര്‍ കുഞ്ഞ്‌ കൃഷ്‌ണപിള്ള, പ്രിന്‍സ്‌ ലൂക്കോസ്‌, മുഹമ്മദ്‌ ഇക്ക്‌ബാല്‍, ജോബ്‌ മൈക്കിള്‍, സണ്ണി തെക്കേടം, ഇ.ജെ അഗസ്‌തി, വിജി എം.തോമസ്‌ തുടങ്ങിയവര്‍ പ്രാര്‍ത്ഥന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ ഹോട്ടല്‍ ഓര്‍ക്കിഡ്‌ റസിഡന്‍സിയില്‍ വെച്ച്‌ പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മറ്റി യോഗം നടക്കും.    Kerala

Gulf


National

International