വിഎസിന്‍റെ സഹോദര ഭാര്യക്ക് ദുരിതാശ്വാസ സഹായം കൈമാറി; വീഴ്ച വരുത്തിയത് ബിഎൽഒമാര്‍timely news image

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ ധനസഹായത്തിനു വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി വലഞ്ഞ, വി.എസ്. അച്യുതാനന്ദന്‍റെ സഹോദര ഭാര്യയായ സരോജിനിയുടെ കാത്തിരിപ്പിനു ശുഭാന്ത്യം. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ സരോജിനിക്കു ലഭിച്ചു. സരോജിനിയുടെ കഷ്ടപ്പാട് സംബന്ധിച്ച വാർത്ത മാധ്യമങ്ങൾ നൽകിയതിനെ തുടർന്ന് അധികൃതർ ഉണർന്നതോടെയാണ് പണം വേഗത്തിൽ‌ ലഭിച്ചത്. വി.എസിന്‍റെ അനിയൻ പുരുഷോത്തമന്‍റെ ഭാര്യയായ 82 വയസ്സുള്ള സരോജിനി, പതിനായിരം രൂപ ധനസഹായം തേടി അഞ്ചിലേറെ തവണയാണ് ബാങ്കിലും പറവൂര്‍ വില്ലേജ് ഓഫീസിലും കയറിയിറങ്ങിയത്. പ്രളയത്തിൽ വീടിനകത്ത് വെള്ളം കയറിയ സരോജിനിയുടെ അക്കൗണ്ട് വിവരങ്ങൾ ആദ്യഘട്ടത്തിൽ ബിഎല്‍ഒമാര്‍ ശേഖരിച്ചിരുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. പരാതി കിട്ടിയതോടെയാണ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്.  ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയതിലെ അപകാത കാരണം പുന്നപ്ര ഉൾപ്പെടുന്ന അമ്പലപ്പുഴ താലൂക്കിൽ 4500 ലേറെ കുടുംബങ്ങള്‍ക്കാണ് ഇത്തരത്തിൽ പതിനായിരം രൂപ ലഭിക്കാത്തത്. ഈമാസം 16 വരെ അപ്പീലുകൾ തിട്ടപ്പെടുത്തി വ്യാജ പരാതികളും അപേക്ഷയും ഉണ്ടോയെന്ന് പരിശോധിച്ച ശേഷം സഹായം ലഭ്യമാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.Kerala

Gulf


National

International