നിര്‍ഭയയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. ആശുപത്രിയില്‍ സംഘര്‍ഷംtimely news image

തൊടുപുഴ : കാഞ്ഞാര്‍ നിര്‍ഭയ ഹോമില്‍ 3 വര്‍ഷത്തിലധികമായി താമസിച്ചു വന്നിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്‌ച വൈകിട്ട്‌ കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. നിര്‍ഭയ ജീവനക്കാര്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്‌ച രാവിലെയാണ്‌ അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ പെണ്‍കുട്ടിയെ അമ്മ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രാര്‍ത്ഥനാ സമയമാണെന്നും പിന്നീട്‌ വിളിക്കുവാനും അധികൃതര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ്‌ വിളിച്ചപ്പോള്‍ പെണ്‍കുട്ടി പലരുടെയും കൂടെ കറങ്ങി നടക്കുകയാണെന്നും കാണാനായി ഇനി ഇങ്ങോട്ടു വരണമെന്നില്ലെന്നും അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജനനസര്‍ട്ടിഫിക്കറ്റിന്റെ കാര്യവുമായി ബന്ധപ്പെട്ട്‌ സംസാരിക്കാനാണെന്ന്‌ അറിയിച്ചെങ്കിലും ഫോണ്‍ കട്ട്‌ ചെയ്യുകയാണുണ്ടായതെന്നാണ്‌ ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ അധികൃതര്‍ കുട്ടി ഒരബദ്ധം കാണിച്ചുവെന്നും നിര്‍ഭയയിലേയ്‌ക്ക്‌ വരുവാനും ആവശ്യപ്പെട്ടു. പിന്നീട്‌ ഇവര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നും പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴാണ്‌ മകള്‍ മരിച്ച വിവരം അറിയുന്നതെന്നാണ്‌ അമ്മ പറയുന്നത്‌. പെണ്‍കുട്ടിയുടെ മുഖത്ത്‌ കരുവാളിച്ച പാട്‌ കണ്ടെത്തിയത്‌ സംശയത്തിന്‌ കാരണമായി. പെണ്‍കുട്ടിയുടെ അമ്മ മൂന്നു വിവാഹം കഴിച്ചതാണ്‌. മൂന്നാം ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്‌ത പരാതിയിലാണ്‌ കുട്ടിയെ നിര്‍ഭയ ഹോമിലേയ്‌ക്ക്‌ മാറ്റിയത്‌. 46 വിദ്യാര്‍ത്ഥികളുള്ള കാഞ്ഞാറിലെ നിര്‍ഭയ ഹോമില്‍ 11 ജീവനക്കാരാണ്‌ ഉള്ളത്‌. ഇത്തരം ഒരു സംഭവമുണ്ടായിട്ടും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിവരം അറിയുന്നത്‌ പിറ്റേദിവസമാണ്‌. രാത്രിയില്‍ തന്നെ കാഞ്ഞാര്‍ പോലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ബന്ധുക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന്‌ ഏലപ്പാറപോലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ വയര്‍ലെസ്‌ മെസ്സേജ്‌ കൊടുത്തതായും പോലീസ്‌ പറഞ്ഞു.പെണ്‍കുട്ടിയുടെ അമ്മ കുറച്ചു ദിവസം മുമ്പ്‌ വീടു മാറിയതിനാല്‍ പോലീസിന്‌ ഇവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ മുഖത്തെ പാടും വിവരമറിയിക്കാന്‍ അധികൃതര്‍ താമസിച്ചതും ചോദ്യം ചെയ്‌ത ബന്ധുക്കള്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടു നല്‍കണമെങ്കില്‍ ആര്‍.ഡി.ഒ സ്ഥലത്തെത്തണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ആര്‍.ഡി. ഒ തഹസില്‍ദാരെ ചുമതലപ്പെടുത്തി ജില്ലാ ആശുപത്രിയിലേയ്‌ക്ക്‌ അയച്ചു. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ സംസാരിച്ചു കൊണ്ടിരിക്കെ കുട്ടിയുടെ അമ്മയോടൊപ്പം വന്ന സ്‌ത്രീകള്‍ നിര്‍ഭയയിലെ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. വനിതാപോലീസില്ലാത്തതിനാല്‍ പോലീസിന്‌ ആക്രമണം തടയാനായില്ല. പിന്നീട്‌ വനിതാ പോലീസെത്തിയാണ്‌ ഇവരെ മാറ്റിയത്‌. തുടര്‍ന്ന്‌ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെ#ഡിക്കല്‍ കോളേജിലേയ്‌ക്ക്‌ കൊണ്ടുപോയി. തിങ്കളാഴ്‌ച രാത്രി 8 മണിയോടെ മോര്‍ച്ചറിയില്‍ കയറ്റിയ മൃതദേഹം ചൊവ്വാഴ്‌ച രണ്ടു മണിയോടെയാണ്‌ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്‌. 18 മണിക്കൂറോളം മൃതദേഹം ശീതീകരണസംവിധാനം പ്രവര്‍ത്തനക്ഷമമല്ലാത്ത തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശീതീകരണസംവിധാനം ഇല്ലാത്തത്‌ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്‌ തടസ്സമായി.Kerala

Gulf


National

International