കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ യു പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബ്ബ്‌ ആരംഭിച്ചുtimely news image

കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ യു പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബ്ബ്‌ ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തേക്കിന്‍കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത്തീഫ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. അനീഷ്‌ മാത്യു, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ്‌, വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സിബി ജോസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ഷീല ദീപു, ഹെഡ്‌മിസ്‌ട്രസ്സ്‌ സിസ്റ്റര്‍ പി.ജെ. ഡാന്‍സി, പി ടി എ പ്രസിഡന്റ്‌ കിഷോര്‍ കുമാര്‍, ക്ലബ്ബ്‌ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക്‌ നല്‍കുന്ന മുട്ടക്കോഴികളുടെ വിതരണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത്തീഫ്‌ മുഹമ്മദ്‌ നിര്‍വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ്‌ ക്ലബ്ബ്‌ ആരംഭിച്ചത്‌. കോഴികളില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്‌കൂള്‍ നടപ്പിലാക്കിയ പച്ചക്കുടുക്ക പദ്ധതിയില്‍ നിക്ഷേപിച്ച്‌ വര്‍ഷാവസാനം കുട്ടികള്‍ക്ക്‌ പണം തിരികെ നല്‍കും. Kerala

Gulf


National

International