മീറ്റു ക്യാംപയിൻ; എം.ജെ. അക്‌ബറിനെതിരേ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധിtimely news image

ന്യൂഡൽഹി: മീ റ്റു ക്യാംപയിനിൽ ആരോപണ വിധേയനായ കേന്ദ്ര വിദേശസഹമന്ത്രിയും മുൻ മാധ്യമപ്രവർത്തകനുമായ എം.ജെ. അക്ബറിനെതിരേ അന്വേഷിക്കണമെന്ന് വനിത ശിശു ക്ഷേമമന്ത്രി മനേക ഗാന്ധി. സഹമന്ത്രിയായ എം.ജെ. അക്ബറിനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവാണിവർ.  വിഷയത്തിൽ‌ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമരംഗത്ത്, രാഷ്‌ട്രീയരംഗത്ത്, കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി എല്ലായിടത്തും ഈ പീഡനമുണ്ട്. ഇപ്പോൾ സ്ത്രീകൾ അതൊക്കെ തുറന്നുപറയാൻ തയാറായിട്ടുണ്ട്. അതു ഗൗരവമായി എടുക്കണമെന്നും മനേക പറഞ്ഞു. പരാതി പറഞ്ഞാൽ സമൂഹം തങ്ങളെക്കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകൾ. ഇപ്പോൾ അവർ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഓരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു. സഹമന്ത്രിക്കെതിരെ നടപടി ഉണ്ടാവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ഒഴിഞ്ഞു മാറുകയാണുണ്ടായത്. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. ലൈവ്മിന്‍റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചിരുന്നത്. എം.ജെ. അക്ബര്‍ ഇപ്പോള്‍ നൈജീരിയയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. Kerala

Gulf


National

International