പന്തളത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചു; സംസ്ഥാന വ്യാപകമായി പ്രധാന റോഡുകള്‍ ഉപരോധിക്കുന്നുtimely news image

പന്തളം: എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു. പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്രയുടെ ആദ്യദിവസം അടൂരില്‍ സമാപിക്കും. 15ന് സെക്രട്ടേറിയറ്റ് നടയിലാണ് യാത്ര സമാപിക്കുന്നത്. 11ന് ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച് കായംകുളം ടൗണില്‍ സമാപിക്കും. 12ന് കൊല്ലം ചവറയില്‍ നിന്ന് തുടങ്ങി കൊല്ലം ടൗണില്‍ സമാപിക്കും. 13ന് കൊല്ലത്തുനിന്ന് കൊട്ടിയത്തേക്കാണ് യാത്ര. 14ന് ആറ്റിങ്ങലില്‍ നിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും. എന്‍ഡിഎ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരാണ് യാത്ര നയിക്കുന്നത്. അതേസമയം എന്‍എസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി. നൂറുകണക്കിന് സ്ത്രീ പുരുഷന്മാരാണ് ഭരണ സിരാ കേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. സെറ്റുസാരി ഉടുത്താണ് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പ്രായഭേദമന്യേ നിരവധി സ്ത്രീകളും പുരുഷന്മാരും ഈ നാമജപയാത്രയില്‍ അണി നിരന്നിട്ടുണ്ട്.Kerala

Gulf


National

International