സുന്നിപള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി മുസ്‌ലിം സ്ത്രീസംഘടന നിസtimely news image

മലപ്പുറം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്‌ലിം സംഘടനകൾ നിയമപോരാട്ടത്തിലേക്ക്. മുസ്‌ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.  ശബരിമല കേസിലെ സുപ്രീംകോടതിയുടെ ഇടപെടലാണ് സുന്നിപള്ളികളിലെ വിവേചനത്തിനെതിരേ നിയമപരമായി പോരാടാൻ പുരോഗമന മുസ്‌ലിം സംഘടനകൾക്കുള്ള പ്രേരണ. ഭരണഘടന അനുശാസിക്കുന്ന ആരാധന സ്വതാന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഉടൻ ഹർജി നൽകുമെന്ന് മുസ്‌ലിം സ്ത്രീസംഘടനയായ നിസ. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് നിസ.  പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുറാൻ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ജമാഅത്തെ ഇസ്‌ലാമി, മുജാദിഹ് വിഭാഗങ്ങൾ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ കെ, എ പി സുന്നികൾ സ്ത്രീകൾക്ക് പള്ളികളിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.Kerala

Gulf


National

International