മന്ത്രി ജി. സുധാകരന്റെ ഇടപെടല്‍ ഫലം കണ്ടു; കുരുക്കില്‍പ്പെടാതെ ഇപ്പോള്‍ കുതിരാന്‍ കടക്കാംtimely news image

കുതിരാന്‍: സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മന്ത്രി ജി. സുധാകരന്റെ അന്ത്യശാസനത്തിനെ തുടര്‍ന്ന് റോഡ്പണി വേഗമാക്കുകയായിരുന്നു. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി പൊതുമരാമത്തുമന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. പണികള്‍ പൂര്‍ത്തിയായതോടെ കാര്യമായ കുരുക്കില്‍പ്പെടാതെ ഇപ്പോള്‍ കുതിരാന്‍ കടക്കാം. മിന്നല്‍വേഗത്തില്‍ നടത്തിയ നിര്‍മാണമാണ് പാത മെച്ചപ്പെടുത്തിയത്. എന്നാല്‍, എല്ലായിടത്തും ടാറിടല്‍ പൂര്‍ത്തിയായിട്ടില്ല. പാത ഗതാഗതയോഗ്യമാക്കാനും തകര്‍ന്ന ഭാഗങ്ങളില്‍ പൂര്‍ണമായി ടാറിടല്‍ നടത്താനും മറ്റിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുമായി 15 ദിവസമാണ് കഴിഞ്ഞ 25ന് മന്ത്രി നല്‍കിയത്. കമ്പനിയുടെ അനാസ്ഥ കാരണം അപകടങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60 പേരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് സാമാജികരും കമ്പനിക്കെതിരെ തിരിഞ്ഞു. നാട്ടുകാരനായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചര്‍ച്ച സജീവമാക്കി. അവസാനം കമ്പനിക്ക് മന്ത്രി അന്ത്യശാസനം നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷന്‍, മുടിക്കോട്, മുളയം റോഡ്, മണ്ണുത്തി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എന്നിവിടങ്ങളില്‍ പൂര്‍ണമായും ടാറിടല്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പത്തിനകം പണി തീര്‍ക്കുന്നതിനായി മുടിക്കോട്, മുളയം റോഡ് എന്നിവിടങ്ങളില്‍ കുഴിയടക്കല്‍ മാത്രമാണ് ചെയ്തത്. വഴുക്കുമ്പാറയില്‍ പൂര്‍ണമായും ടാറിടല്‍ നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല.Kerala

Gulf


National

International