സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചുtimely news image

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു.  78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ അഭിനയിച്ച ചിത്രം 2011ലാണ് പുറത്തിറങ്ങിയത്. 1990ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.ആദ്യകാല സംവിധായകന്‍ വേണുവിന്റെ സഹോദരന്‍ കൂടിയായ സുകു മേനോന്‍ വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളുടേയും തൃശൂര്‍ പൂരത്തിന്റേയും ടെലിവിഷന്‍ കമന്റെറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം ചെന്നൈയില്‍ നടക്കും.Kerala

Gulf


National

International