രാജവെമ്പാലയെ പിടികൂടിtimely news image

അടിമാലി: പ്ലാമല എ. വി .ടി ഏലം എസ്റ്റേറ്റിൽ നിന്നും 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി .കട്ടപ്പന ടൗണിലെ ഷുക്കൂർ അഗ്രോ ക്ലീനിക് ഉടമ എം .കെ ഷൂക്കൂറെത്തിയാണ് 8 വയസിലേറോ പ്രായമുള്ള പാമ്പിനെ പിടികൂടിയത് . ഇന്നലെ രാവിലെ ഏല ചെടികൾക്കായി സുക്ഷിച്ചിരുന്ന വളം ചാക്കിനു മുകളിലായി രാജവെമ്പാലെ തൊഴിലാളികൾ കണ്ടത്. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഓഫീസർ എസ് വി അഭിലാഷിന്റെ നേതൃത്വത്തിൽ വനപാലക സംഘം എത്തിയെങ്കിലും വലിപ്പം കുടുതലായതിനാൽ പിടികൂടാനായില്ല. തുടർന്ന് ഷുക്കുറ്ററെ വിവരം അറിയിക്കുകയും ഉച്ചക്ക് രണ്ടു മണിയോടെ ഇദ്ദേഹമെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു പാമ്പിനെ നേര്യമംഗലം വനമേഖലയിൽ വിട്ടയച്ചുKerala

Gulf


National

International