ഗവ. സെര്‍വന്റ്‌സ്‌ സഹകരണ സംഘം നവീകരിച്ച മന്ദിര ഉദ്‌ഘാടനംtimely news image

തൊടുപുഴ : ഗവ. സെര്‍വന്റ്‌സ്‌ സഹകരണ സംഘത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം 13ന്‌ മന്ത്രി എം. എം. മണി നിര്‍വ്വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ വി. കെ. ജിബുമോന്‍, സെക്രട്ടറി കെ. ഷീല എന്നിവര്‍ അറിയിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ സംഘം ഓഫീസ്‌ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഘം നല്‍കുന്ന അഞ്ച്‌ ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി എം.എം. മണി ഏറ്റുവാങ്ങും. സ്വര്‍ണ്ണ പണയ വായ്‌പാ പദ്ധതി സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ കെ. കെ. സന്തോഷ്‌ ഉദ്‌ഘാടനം ചെയ്യും. കെയര്‍ കേരള പദ്ധതിയിലേക്കുള്ള ചെക്ക്‌ അസി. രജിസ്‌ട്രാര്‍ സി. സി. മോഹനന്‍ സ്വീകരിക്കും. അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാന്‍ വി. വി. മത്തായി, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ ഇ. പ്രേംകുമാര്‍, കെ.എസ്‌.ടി.എ. സംസ്ഥാന പ്രസിഡന്റ്‌ എ. കെ. ഹരികുമാര്‍, അസി. രജിസ്‌ട്രാര്‍ എം. കെ. സുരേഷ്‌കുമാര്‍, സഹകരണ സംഘം അസി. ഡയറക്‌ടര്‍ കെ. എന്‍. ശോഭനകുമാരി തുടങ്ങിയവര്‍ പ്രസംഗിക്കും. സെക്രട്ടറി കെ. ഷീല റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. പ്രസിഡന്റ്‌ വി. കെ. ജിബുമോന്‍ സ്വാഗതവും ഡയറക്‌ടര്‍ എ. എം. ഷാജഹാന്‍ നന്ദിയും പറയും.Kerala

Gulf


National

International